വാഷിംഗ്ടൺ ഡിസി: ഇറാൻ യുദ്ധത്തിനിടെ അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപിന് തിരിച്ചടി. യുദ്ധത്തിനെതിരെ അമേരിക്കൻ ജനപ്രതിനിധിസഭ പ്രമേയം പാസാക്കി. ഇറാനെതിരായ യുദ്ധനടപടികൾക്ക് നിയന്ത്രണം ആവശ്യപ്പെട്ടുള്ള വാർ പവേഴ്സ് റെസല്യൂഷൻ പ്രമേയമാണ് പാസാക്കിയത്.
ഇതോടെ കോൺഗ്രസിന്റെ അനുമതിയില്ലാതെ യുദ്ധം തുടരരുതെന്നാണ് ട്രംപ് ഭരണകൂടത്തോട് ജനപ്രതിനിധിസഭ നിർദേശിച്ചിരിക്കുന്നത്.
208നെതിരെ 215 വോട്ടിനാണ് പ്രമേയം പാസായത്. നാല് റിപ്പബ്ലിക്കൻ അംഗങ്ങൾ ഡെമോക്രാറ്റുകൾക്കൊപ്പം വോട്ട് ചെയ്തു. പ്രമേയം ഇനി സെനറ്റിന്റെ പരിഗണനയ്ക്ക് വയ്ക്കും. പാസായാൽ ട്രംപിന് വലിയ രാഷ്ട്രീയ തിരിച്ചടിയാകും. പ്രസിഡന്റിന്റെ യുദ്ധാധികാരങ്ങൾക്ക് പരിധി വേണമെന്ന ആവശ്യം കോൺഗ്രസിൽ ശക്തമാകുകയാണ്.